മില്‍മ ഡയറിയില്‍ ഒരു ഒഴിവ്; വന്നത് ആയിരത്തിലേറെ ഉദ്യോഗാര്‍ഥികൾ

Keralam News

കൊല്ലം: മില്‍മ ഡയറിയിലെ ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്‍റ് ഗ്രേഡ് രണ്ട് തസ്തികയിലെ ഒരു ഒഴിവിലേക്ക് അഭിമുഖത്തിനായി വന്നത് ആയിരത്തിലേറെ പേർ. കൊല്ലം തേവള്ളിയിലെ മില്‍മ ഡയറിയില്‍ ഉള്ള ഒഴിവിലേക്ക് അഭിമുഖത്തിന് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് മിൽമ പത്രപരസ്യം കൊടുത്തിരുന്നു. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കാഞ്ഞതിനാലാണ് ആളുകൾ കൂടിയത്.

ജോലിക്ക് ചേരസ്ന താത്പര്യമുള്ളവർ ചൊവാഴ്ച രാവിലെ 10നും 11നും ഇടയില്‍ സര്‍ട്ടിഫിക്കറ്റുകളുമായി തേവള്ളിയിലെ ഓഫിസിലെത്തണമെന്നും ശമ്പളമായ 17000 രൂപയോടൊപ്പം നിയമാനുസൃതമായ മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നുമായിരുന്നു പത്രപരസ്യത്തിൽ ഉണ്ടായിരുന്നത്. ഇത് കണ്ട് മറ്റു ജില്ലകളിൽ നിന്ന് പോലും ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനെത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ മുതൽ മില്‍മ ഡയറിക്ക്​ മുന്നിൽ ഉദ്യോഗാര്‍ഥികളുടെ നീണ്ടനിരയായിരുന്നു. ഇത് വലിയ ജനക്കൂട്ടമായതോടെ തിരക്ക് നിയന്ത്രിക്കാൻ മിൽമ അധികൃതരും സംഭവമറിഞ്ഞെത്തിയ പോലീസും ഏറെ ബുദ്ധിമുട്ടി. വന്ന ഉദ്യോഗാര്‍ഥികളിൽ ആദ്യത്തെ മൂന്നൂറുപേരെ അഭിമുഖം നടത്തി ബാക്കി ആളുകൾക്ക് ടോക്കൺ കൊടുത്തു വേറെ ഒരു ദിവസം വരൻ പറയുകയായിരുന്നു. ഇതിനിടെ അഭിമുഖം നടത്തിയവരിൽ നിന്ന് ബയോഡാറ്റ പോലും വാങ്ങാതെ പേരും ഫോൺ നമ്പറും വാങ്ങി മടക്കി വിടുകയായിരുന്നുവെന്നും, സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് നിയന്ത്രങ്ങൾ പാലിക്കാൻ ആവശ്യപെട്ടില്ലെന്നും അധികൃതർക്കെതിരെ ആരോപണമുണ്ട്. മണിക്കൂറുകളോളം കാത്തിരുന്ന പല ആളുകളും പിന്നീട് പ്രതിഷേധമായിരുന്നു.