മലപ്പുറത്തെ യുവാവ് ജിദ്ദയില്‍ കുത്തേറ്റു മരിച്ചു

Breaking Keralam News Pravasi

ജിദ്ദ: മലപ്പുറം സ്വദേശിയും 43വയസ്സുകാരനുമായ യുവാവിനെ ജിദ്ദയില്‍ കുത്തിക്കൊലപ്പെടുത്തി.
മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് പരേതനായ ഉണ്ണീന്‍ കുട്ടി മുസ് ലി യാരുടെ മകന്‍ നമ്പിയാടത്ത് കുഞ്ഞലവി (43)യാണ് മരിച്ചത്. ജിദ്ദയിലെ അല്‍ മംലക സ്ഥാപനത്തില്‍ ജോലിക്കാരനായ 43കാരന്‍ രാവിലെ സ്ഥാപനത്തിലെ പിരിവ് കഴിഞ്ഞ് പണവുമായി മടങ്ങുന്നതിനിടെ സഹപ്രവര്‍ത്തകനായ ഈജിപ്ഷ്യന്‍ സ്വദേശി കുത്തിക്കൊലപ്പെടുത്തി പണവുമായി മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.ജിദ്ദയിലെ അല്‍ മംലക സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു. രാവിലെ സ്ഥാപനത്തിലെ പിരിവ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. അക്രമി കുത്തിയ ശേഷം പണവുമായി കടന്നു കളയുകയായിരുന്നു. പണം മോഷ്ടിക്കാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക വിവരം. പ്രതി വിമാനത്തവളത്തില്‍വെച്ചു പിടിയിലായതും സൂചനയുണ്ട്.മൂന്ന് വര്‍ഷമായി സ്ഥാപനത്തിലെ ജോലിക്കാരനാണ്. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നത്.ദേഹമാസകലം കുത്തേറ്റിട്ടുണ്ട്. പ്രതി എന്ന് സംശയിക്കുന്ന വിദേശ പൗരനെ വിമാനത്താവളത്തില്‍ നിന്നും അധികൃതര്‍ പിടികൂടിയിട്ടുണ്ട്. മയ്യിത്ത് ജിദ്ദയില്‍ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. മാതാവ്: കുഞ്ഞിപ്പാത്തുട്ടി. ഭാര്യ: സാഹിന. മക്കള്‍: നിഫിന്‍ നിഹാല്‍, നിദിന്‍ നിഹാല്‍.സ്‌പോണ്‍സറും സുഹൃത്തുക്കളും ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് നേതാക്കളുമടക്കമുള്ളവര്‍ മരണാനന്തര നടപടിക്രമങ്ങള്‍ക്കായി രംഗത്തുണ്ട്.