ഇണചേരുന്നതിനിടയിൽ കിണറ്റിൽ വീണു.ഒടുവിൽ ഇ.ആർ.എഫ്. എത്തി കരകയറ്റി.

Local News

മലപ്പുറം : മൂത്തേടം പൂളപൊയ്കയിൽ വാദ്യാർമഠത്തിൽ ബിനുവിന്റെ വീട്ടിലെ കിണറ്റിലാണ് രണ്ട് മൂർഖൻ പാമ്പുകൾ ചാടിയത്. കിണറിനു മുകളിൽ ഇണചേരുന്നത് വീട്ടുകാർ കണ്ടിരുന്നു. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ രണ്ടും ഉണ്ട് കിണറ്റിൽ ! വീട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എമർജൻസി റെസ്ക്യു ഫോഴ്സ് അംഗം കെ.എം.അബ്ദുൽ മജീദ് എത്തി പാമ്പുകളെ പുറത്തെടുത്തു. ഇതിനെ ഫോറസ്റ്റ് ആർ.ആർ.ടി. യ്ക്ക് കൈമാറി