വെള്ളൂർ സർവീസ് സഹകരണ ബാങ്കിലും 44 കോടിയുടെ തട്ടിപ്പ്

Keralam News

വെള്ളൂർ: വായ്പാ തട്ടിപ്പുമായി വെള്ളൂർ സർവീസ് സഹകരണ ബാങ്ക്. 44 കോടിയോളം രൂപയാണ് ബാങ്ക് വെട്ടിച്ചത്. വായ്പ എടുത്തവർ അറിയാതെ വ്യാജ രേഖകൾ ഉണ്ടാക്കിയും സോഫ്റ്റ് വെയറിൽ ക്രമക്കേട് നടത്തിയും ഈടിന്മേൽ വായ്പകൾ അനുവദിച്ചുമെല്ലാമാണ് തട്ടിപ്പ് നടത്തിയത്. രണ്ടു വർഷത്തോളമായി ഇത്തരമൊരു തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടും ഇത് വരെ ഒരു നടപടിയിൽ ഇതിൽ ഉണ്ടായിട്ടില്ല.

ഇഷ്ടാകാർക്കു വായ്പ തുക അനുവദിച്ചു നൽകിയിരിക്കുന്നത് ചട്ടം ലംഘിച്ചുകൊണ്ടാണ്. അത് തിരിച്ചു പിടിച്ചാൽ തന്നെ നിക്ഷേപകർക്കുള്ള പണം തിരിച്ചു നൽകാൻ കഴിയും. തട്ടിപ്പിൽ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ ഉൾപ്പടെയുണ്ടായിരുന്നു. അതിൽ ചില നേതാക്കൾക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ആ നടപടിയോടുകൂടി അതവിടെ അവസാനിച്ചു.

പിന്നീട് വെള്ളൂർ സഹകരണ ബാങ്കിൽ ജോയിന്റ് രജിസ്ട്രാർ പരിശോധന നടത്തിയതിനെ തുടർന്ന് ഞെട്ടിക്കുന്ന കണക്കുകൾ കണ്ടെത്തുകയും ബേർഡ് അംഗങ്ങളും ജീവനാകയും അടങ്ങുന്ന 29 പേരോട് പണം തിരിച്ചു അടയ്ക്കാൻ പറയുകയും ചെയ്തു. തട്ടിപ്പ് പുറത്ത് വന്നു രണ്ടു വര്ഷമായിട്ടു ഒരു നടപടിയും ഉണ്ടാവാത്തതിനാൽ ബാങ്ക് നിക്ഷേപ സംരക്ഷണ സമിതി വിജിലൻസിനെയും ഹൈകോടതിയെയും സമീപിക്കുകയായിരുന്നു.