ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോണിൽ സന്ദേശം അയച്ച് 20000 രൂപ കവർന്നു

Crime Keralam News

മയ്യിൽ : ബാങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ഫോ​ണി​ല്‍ സ​ന്ദേ​ശം അ​യ​ച്ച്‌ പ​ണം ത​ട്ടിയെടുത്തു. മ​യ്യി​ല്‍ ക​ടൂ​ര്‍ സു​നീ​റാ​സി​ല്‍ ഹ​സ​ന്‍ കു​ഞ്ഞ​ഹ​മ്മ​ദിനാണ് പണം നഷ്ടമായത്.

കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് എ​സ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ മെ​സേ​ജ് വരികയും തു​ട​ര്‍​ന്ന് എ​സ്ബി​ഐ യു​ടെ വ്യാ​ജ യോ​നോ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി 20000 രൂപ തട്ടുകയായിരുന്നുവെന്നാണ് പരാതി. എ​സ്ബി​ഐ യു​ടെ മ​യ്യി​ല്‍ ബ്രാ​ഞ്ച് അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് പ്രതി പ​ണം പി​ന്‍​വ​ലി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​യ്യി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​കെ. മോ​ഹി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.