വികസന പാതയില്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി 35 വര്‍ഷം പിന്നിടുന്നു

Local News

മലപ്പുറം : ആതുര സേവന രംഗത്ത് ആംഗീകാരത്തിന്റെ 35 വര്‍ഷം പിന്നിടുന്ന പി.എം.എസ്.എ. മെമ്മോറിയല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഒരു വര്‍ഷത്തിനിടയില്‍ വന്‍ വികസന മുന്നേറ്റങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

ജില്ലാ ആസ്ഥാനമായ മലപ്പുറത്തെ ആദ്യത്തെ അതിനൂതനമായ കാത്ത് ലാബോടെയുള്ള കാര്‍ഡിയാക്ക് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. 10 കിലോ മീറ്റര്‍ ചുറ്റളവില്‍ കാത്ത് ലാബ് ഇല്ലാത്തിനാല്‍ ഗുരുതര ഹൃദ് രോഗവുമായി വരുന്ന രോഗികള്‍ക് യഥാസമയം ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ള ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നു. ദിവസം 24 മണിക്കൂറും സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍മാരുടെ സേവനത്തോടെയുള്ള കാര്‍ഡിയാക്ക് സെന്റര്‍, കാത്ത് ലാബ്, കാര്‍ഡിയാക്ക് ഐ.സി.യു. പ്രവര്‍ത്തനം ആരംഭിച്ചതോടെ കുറഞ്ഞ ചെലവില്‍ മികച്ച ഹൃദ് രോഗ ചികിത്സയാണ് ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നത്.

കോവിഡ് ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കാനും കൂടാതെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ ലഭ്യമാക്കാനായും ആശുപത്രിയുടെ സൗകര്യം വര്‍ദ്ധിപ്പിക്കാനായി കേവലം 90 ദിവസം കൊണ്ട് ആധുനിക നിര്‍മ്മാണ രീതിയായ പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റീല്‍ സ്‌ട്രെക്ച്ചര്‍ എന്ന ന്യൂ ജനറേഷന്‍ നിര്‍മ്മാണ രീതി ഉപയോഗിച്ച് പൂര്‍ത്തീകരിച്ച് ന്യൂ ബ്ലോക്ക് തുറന്നു.

കാരുണ്യ ആരോഗ്യ ഇന്‍ഷൂറന്‍സ്, ആയുഷ്മാന്‍ ഭാരത് ഇന്‍ഷൂറന്‍സ് എന്നീ സര്‍ക്കാര്‍ ഇഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് സൗജന്യ നിരിക്കില്‍ ചികിത്സ നല്‍കുന്നുണ്ട്.

ലോകോത്തര നിലവാരത്തിലുള്ള എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് , ടെലി ഐ.സി.യു., അത്യാഹിത വിഭാഗ ഐ.സി.യു, എന്നിവ 24 മണിക്കൂറും എമര്‍ജന്‍സി ഫിസിഷ്യന്‍, എമര്‍ജന്‍സി ആര്‍.എം.ഒ എന്നീ ഡോക്ടര്‍മാരുടെ സേവനത്തോടെ സഹകരണ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ മലപ്പുറത്തെ വലിയ അപകട കേസുകള്‍ പോലും ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സാ സൗകര്യം ലഭ്യമാണ്.

ഓങ്കോളജി വിഭാഗം തുടങ്ങിയതോടെ ക്യാന്‍സറിനുള്ള പ്രാഥമിക ചികിത്സ സൗകര്യം രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്നും ലഭിക്കുന്നുണ്ട്. ലിവര്‍ ക്ലിനിക്ക്, കിഡ്‌നി ചികിത്സാ വിഭാഗം, ന്യൂറോ സയന്‍സ്, പോസ്റ്റ് കോ വിഡ് ക്ലിനിക്ക് തുടങ്ങി 20 സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലാ ആസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സാ നല്‍കിയ ആശുപത്രിയായി മാറി. കോവിഡ് രോഗികളുടെ ചികിത്സക്കായി ആശുപത്രിയിലെ 50 % കിടകള്‍ക്ക് പുറമെ 10 ഒക്‌സിജന്‍ ബെഡോടെ 34 ബെഡില്‍ മലപ്പുറം നഗരസഭ താല്‍ക്കാലികമായി സൗജന്യമായി അനുവദിച്ച മലപ്പുറം ടൗണ്‍ ഹാളില്‍ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം 107 ദിവസം പ്രവര്‍ത്തിപ്പിച്ചിരുന്നു. സൗജന്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ, ഡോക്ടര്‍ പരിശോധന. മരുന്ന്, ലബോറട്ടറി ടെസ്റ്റ് ,ഒക്‌സിജന്‍, എക്‌സറെ ഉള്‍പ്പെടെ പൂര്‍ണ്ണമായും ആയിരത്തോളം കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി. സൗജന്യ കോവിഡ് ചികിത്സ ഒരുക്കിയ സംസ്ഥാനത്തെ ഏക സഹകരണ ആശുപത്രിയായി ഇതോടെ പി.എം.എസ്.എ. സഹകരണ ആശുപത്രി മാറി. കോവഡ് ചികിത്സാ മികവിനു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ( ഐ.എം.എ.) പുരസ്‌കാരവും ആശുപത്രിക്ക് ഇതോടെ ലഭിച്ചു.

നാല് ഡോക്ടറുമായി വാടക കെട്ടിടത്തില്‍ 40 കിടക്കുകളുമായി 1985ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആശുപത്രി ഇന്ന് 150 കിടക്കുകളുമായി സ്വന്തമായി മൂന്ന് ബഹുനില കെട്ടിടത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരടകം 35 ഡോക്ടര്‍മാരുടെ 200 ഓളം ജീവനക്കാരും ഉള്‍പ്പെടുന്ന ആശുപത്രിയായി മാറിയിട്ടുണ്ട്. ആശുപത്രിയുടെ പ്രഥമ പ്രസിസ്‌റ് പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബായിരുന്നു. 35 വര്‍ഷമായി ആശുപത്രി ഡയറക്ടറായി തുടരുന്ന കെ.പി.എ. മജീദ് സാഹിബ് പ്രസിഡന്റ് എം.അബ്ദുള്ള മാസ്റ്റര്‍ വൈസ് പ്രസിഡന്റുമാണ്. സഹീര്‍ കാലടിയാണ് നിലവിലെ സെക്രട്ടറി. 32 വര്‍ഷമായി ഡോ.കെ.എ. പരീതാണ് ആശുപത്രിയുടെ മെഡിക്കല്‍ ഓഫീസര്‍.