നടന്‍ നെടുമുടി വേണു അന്തരിച്ചു വിട വാങ്ങിയത് അതുല്യ പ്രതിഭ

Breaking Interview News

തിരുവനന്തപുരം : മലയാള സിനിമയിലെ മുതിർന്ന നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഉദരരോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിക്ക് വിധേയനാക്കിയിരുന്നു.

ഈയടുത്ത് റിലീസായ ആണും പെണ്ണും എന്ന സിനിമയിൽ പ്രധാനവേഷത്തിൽ നെടുമുടി വേണു അഭിയച്ചിരുന്നു. ഡോ: ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും മികച്ചവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത ഈയടുത്ത് പുറത്തുവന്നിരുന്നു. തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയിലും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്.

മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങളും നിരവധി സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയ അതുല്യ പ്രതിഭയുടെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണ്.