കാര്‍ താഴ്ച്ചയിലേക്ക് മറഞ്ഞ് 23കാരന്‍ മരിച്ചു

Local News

മലപ്പുറം: കരുളായി വാരിക്കലില്‍ കാര്‍ താഴ്ച്ചയിലേക്ക് മറഞ്ഞ് 23കാരന്‍ മരിച്ചു. കുഴലംമുണ്ടയിലെ ജോജി – പ്രിയ ദമ്പതികളുടെ മകന്‍ ആദല്‍ ജോജി (23)മരിച്ചത്. കരുളായി ചുള്ളിയോട് പാതയിലെ പാണ്ട്യാലുംപാടത്ത് വെച്ച് അപകടം സംഭവിച്ചത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതൃ സഹോദരന്റെ കോഴിക്കോടുള്ള വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.ആദല്‍ ജോജിയുടെ മുത്തശ്ശി ഏലിയാമ, വീട്ടിലെ ജോലിക്കാരി സുശീല അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്നത്. പരിക്ക് പറ്റിയ രണ്ടുപേരെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.റോഡിനോട് ചേര്‍ന്ന താഴ്ച്ചയിലുള്ള പാടശേഖരത്തിലേക്ക് കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. ഏതാനും സമയത്തിന് ശേഷമാണ് പ്രദേശവാസികള്‍ വിവരമറിയുന്നത്. ഉടന്‍ തന്നെ പൂക്കോട്ടുംപാടം പോലീസും, ഇആര്‍എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് കാര്‍ ഗ്ലാസ് വെട്ടിപ്പൊളിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി യുവാവിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.എങ്ങനെയാണ് അപകടം നടന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമല്ല. ആദല്‍ ജോജിയുടെ മൃതദേഹം ചുങ്കത്തറ മാര്‍ത്തോമ്മാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ആദൽ ജോജി ബംഗ്ലൂരുവില്‍ ബിബിഎ വിദ്യാര്‍ഥിയായിരുന്നു.