പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ ;പിടിയിലായവരിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തും

Crime Keralam News

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ 3 പ്രതികളെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. 16 കാരിയെ പീഡിപ്പിച്ച കേസില്‍ പെരിങ്ങമല സ്വദേശി അമൃത ലാൽ (19), 17 കാരിയെ പീഡിപ്പിച്ച കേസില്‍ വിതുര കല്ലാര്‍ സ്വദേശി ശിവജിത്ത്(22), കുട്ടിയുടെ അമ്മയുടെ സുഹൃത്തായ തൊളിക്കോട് സ്വദേശി സാജു കുട്ടന്‍ (54) എന്നിവരെയാണ് വിതുര സി.ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.

വിതുര സ്വദേശിനിയായ 16 കാരിയെ രണ്ടുദിവസം മുന്‍പ് രാത്രിയില്‍ കാണാതായതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നല്‍കിയ പരാതിയില്‍ ആണ് പെരിങ്ങമല സ്വദേശിയായ അമൃത ലാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിച്ചതായി പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടി രാവിലെ വീട്ടില്‍ തിരിച്ചെത്തുകയും തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ പീഡന വിവരം തുറന്നുപറയുകയും ചെയ്യുകയായിരുന്നു.

രാത്രിയിൽ പോലീസ് നടത്തിയ പെട്രോളിംഗിനടയില്‍ സംശയസ്പദമായ സാഹചര്യത്തിൽ കണ്ടവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ടു പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്. 17 വയസുകാരിയെ ലൈംഗികാതിക്രമം കാട്ടിയ കേസിലാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ ശിവജിത്തിനെ അറസ്റ്റ് ചെയുന്നത്. പെണ്‍കട്ടിയുടെ മൊഴിയില്‍ നിന്നും ഒരു വര്‍ഷം മുൻപ് അമ്മയുടെ സുഹൃത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പറഞ്ഞതിനെ തുടര്‍ന്നാണ് സജുകുട്ടനേയും അറസ്റ്റ് ചെയ്തത്.