ഇനി മൊബൈൽ ആപ്പിലൂടെ കെഎസ്ഇബി സേവനങ്ങൾ

Keralam News

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് സേവനങ്ങൾ വേഗത്തിലാക്കാൻ പുതിയ ആപ്പിറക്കിയിരിക്കുകയാണ് കെഎസ്ഇബി. 1912 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റർ ചെയ്യണം ആദ്യം. അതിനു ശേഷം മാത്രമേ ആപ്പ് പ്രവർത്തിച്ചു തുടങ്ങുള്ളൂ. സ്വിച്ച് ഇട്ടപോലെ ആയിരിക്കും ഈ ആപ്പിലെ സേവനങ്ങൾക്ക് പരിഹാരമുണ്ട്. കണക്ടഡ്, ഫെയിസ് മാറ്റം, വൈദ്യുതി ലൈൻ, ഉടമസ്ഥാവകാശ മാറ്റം, മീറ്റർ മാറ്റി സ്ഥാപിക്കൽ, കോൺടാക്ട് ലോഡ് മാറ്റം, എൽടി കണക്ഷൻ തുടങ്ങിയ എല്ലാ സേവനങ്ങൾക്കും പരിഹാരമുണ്ട്.

അപേക്ഷകന്റെ രേഖകൾ പരിശോധിക്കാൻ വരുന്ന ഉദ്യോഗസ്ഥന് അപ്പോൾ തന്നെ ആപ്പിലേക്ക് അപ്ലോഡ് ചെയ്യാൻ സാധിക്കും. അതിനുള്ള നടപടികൾ ഉപഭോക്താക്കൾക്ക് എസ്എംഎസ് ആയായിരിക്കും കിട്ടുക. ഈ ആപ്പിന്റെ പ്രധാന ലക്ഷ്യം ജനങ്ങൾക്ക് ഓഫീസുകളിൽ കയറിയിറങ്ങാതെ തന്നെ സേവനങ്ങൾ എത്തിക്കുക എന്നതാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് ‘സേവനം വാതിൽപ്പടിയിൽ’ എന്ന പദ്ധതി നടപ്പിലാക്കിയത്. ഒരുപാട് സ്ഥലങ്ങളിൽ ഇപ്പോൾ ഈ പദ്ധതി നിലവിൽവന്നിട്ടുണ്ട്. മാത്രമല്ല രജിസ്റ്റർ ചെയ്യുന്നതിനായി ഒരു ഫീസും തന്നെ ഈടാക്കുന്നില്ല. ഇതുവരെ 957 സർവീസ് കണക്ഷനും 3121 മാറ്റ് സേവനങ്ങളും ഇതിലൂടെ നൽകിയിട്ടുണ്ട്. ഈ മാസം തന്നെ ആപ്പ് സംസ്ഥാനം വ്യാപകമായി നടപ്പിലാകും.