ആദ്യ ചിത്രത്തെക്കുറിച്ച് പറഞ്ഞ് ചെമ്പൻ വിനോദ്

Entertainment News

മലയാളികളുടെ പ്രിയങ്കരനായ നടൻ ചെമ്പൻ വിനോദ് ജോസ് തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഒരുപാട് ചിത്രങ്ങളാണ് ഇതിനോടകം ചെമ്പൻ വിനോദ് ചെയ്തിരിക്കുന്നത്. വില്ലനായും നടനായും സഹനടനായുമെല്ലാം പ്രേക്ഷകർക്ക് മുന്നിൽ ചെമ്പൻ വിനോദ് എത്തിയിട്ടുണ്ട്. അഭിനയമികവിലൂടെ മലയാളി മനസുകളിൽ ഇടം പിടിച്ച നടന്മാരിൽ ഒരാളാവാൻ ചെമ്പൻ വിനോദിനും സാധിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ താൻ ചലച്ചിത്ര മേഖലയിൽ എത്തിപെടുന്നതും അതെ ആദ്യ സിനിമയെക്കുറിച്ച് പറഞ്ഞു എത്തിയിരിക്കുകയാണ് നടൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായ നായകനിലൂടെയാണ് താൻ സിനിമയിൽ എത്തുന്നതെന്നും ലിജോ തന്ന ധൈര്യമാണ് സിനിമയിൽ അഭിനയിക്കാൻ കാരണമെന്നും ചെമ്പൻ വിനോദ് പറഞ്ഞു. ലിജോ തന്റെ സുഹൃത്തായതുകൊണ്ടു മാത്രമാണ് താൻ സിനിമയി എത്തിയത്.

നായകൻറെ സ്ക്രിപ്റ്റ് എനിക്ക് വായിക്കാൻ തന്നപ്പോൾ അതിനാൽ പോലീസ് ഉദ്യോഗസ്ഥന്റെ റോൾ കുറച്ചുകൂടി പുതുമയോടെ അവതരിപ്പിക്കണമെന്ന് ലിജോയോട് താൻ ആവശ്യപ്പെട്ടു. എന്നാൽ അതിനുള്ള മറുപടി ഈ വേഷം നീ ചെയ്യുന്നോ എന്ന ചോദ്യമായിരുന്നു.

അഭിനയിക്കാൻ അവസരമായതോടുകൂടി എന്റെ ചോദ്യം നായികയായെന്നായിരുന്നു എന്നും ആദ്യചിത്രത്തിലെ വേഷത്തിനു പ്രതിഫലം ഉണ്ടായിരുന്നില്ലെന്നും ലിജുവിന്‌ പോലും ഒരു പ്രതിഫലവും ലഭിച്ചില്ലെന്നും ചെമ്പൻ വിനോദ് പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ ചിത്രമായിരുന്നു നായകൻ. ഇന്ദ്രജിത്താണ് അതിലെ കേന്ദ്ര കഥാപാത്രം.