പിതാവിൽ നിന്നും ആറു വയസുകാരിക്ക് ക്രൂര മർദ്ദനം

Keralam News

കൊച്ചി: പിതാവിന്റെ ക്രൂര മർദ്ദനത്തിന് ഇരയായി ആറു വയസുകാരി. സംഭവം നടന്നത് എറണാകുളത്തെ തോപ്പുംപടിയിലാണ്. തുടർന്ന് സംഭവത്തിൽ കുട്ടിയുടെ പിതാവായ ആന്റണി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാർ പരാതിപ്പെട്ടതിലൂടെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി സംഭവത്തിൽ ഇടപെട്ടത്. മർദ്ദനമേറ്റ പാടുകളായിരുന്നു കുട്ടിയുടെ ദേഹത്ത് മുഴുവനും.

പോലീസിൽ വിവരമറിയ്ക്കാൻ കാരണമായത് അതാണ്. ഭാര്യയുമായി ബന്ധം വേർപ്പെടുത്തി ജീവിക്കുന്ന ഇയാളുടെ കൂടെയായിരുന്നു കുട്ടിയും താമസിച്ചിരുന്നത്. അതുകൊണ്ടു തന്നെ കുട്ടിയെ ഇടയ്ക്കിടെ മർദിക്കുകയും ചെയ്യുമായിരുന്നു. വിദേശത്തേക്കു പോകാനുള്ള ഒരുക്കങ്ങൾ ആന്റണി രാജു നടത്തുന്നുണ്ടായിരുന്നു. എന്നാൽ കുട്ടിയെ ഒപ്പം കൂട്ടാൻ തയ്യാറായിരറ്റുന്നില്ല. അതുകൊണ്ടാണ് കുട്ടിയെ ഇടയ്ക്കിടെ മർദ്ദിച്ചത് എന്നാണു വിവരം.