ശിവൻകുട്ടി രാജിവെക്കണമെന്ന് വി ടി ബൽറാം

Keralam News

കൊച്ചി: ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എങ്ങനെ ഇന്ന് പ്ലസ് ടു ഫലം പ്രഖ്യാപിക്കും. അത് വിദ്യാർത്ഥികളോട് ചെയ്യുന്ന അനീതിയെന്ന് വി ടി ബൽറാം. സർക്കാർ സുപ്രീം കോടതിയിൽ നിയസഭയിലെ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന് പറഞ്ഞു കൊടുത്ത ഹർജി തള്ളിയിരുന്നു. ആ സാഹചര്യത്തിലാണ് വി ടി ബൽറാം പ്രതികരണവുമായി രംഗത്തെത്തിയത്.

പൊതു ഖജനാവിൽ നിന്നും ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിയമസഭയിലെ വസ്തുക്കൾ തല്ലിത്തകർത്ത കേസിൽ വാദിച്ചു സുപ്രീം കോടതിയിൽ എത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. മാത്രമല്ല സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി നേരിട്ട് നാണംകെട്ടിരിക്കുകയാണെന്നും വി ടി ബൽറാം പറഞ്ഞു. ക്രിമിനൽ കേസ് വിചാരണ നേരിടുന്ന ശിവൻകുട്ടി പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാർത്ഥികളോടുള്ള അനീതിയാണെന്നും കുറച്ചെങ്കിലും മാന്യത ബാക്കിയുണ്ടെങ്കിൽ ശിവൻകുട്ടി മാതൃസ്ഥാനം രാജിവെച്ചു പോണമെന്നുമാണ് വി ടി ബൽറാം അഭിപ്രായപ്പെട്ടത്.