മയക്കുമരുന്ന് വാങ്ങാന്‍ പണം കൊടുക്കാത്തതിന് അച്ഛനെ കുത്തിക്കൊന്ന യുവാവിന് അബുദാബി പരമോന്നത കോടതി വധശിക്ഷക്ക് വിധിച്ചു.

International News

അബുദാബി: മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ കുത്തിക്കൊന്ന യുവാവിന്റെ വധശിക്ഷ ശരിവെച്ച് അബുദാബി പരമോന്നത കോടതി . ഇയാള്‍ക്കെതിരെ ആസൂത്രിതമായ കൊലപാതക കുറ്റം തെളിയിക്കാന്‍ സാധിച്ചതോടെയാണ് കോടതി വിധിച്ച വധശിക്ഷ കോടതിയും ശരിവെച്ചത്. 36 തവണ ശരീരത്തിന്റെ പല ഭാഗങ്ങളിലായി കുത്തിയാണ് ഇയാള്‍ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങള്‍ യുവാവിന് മാപ്പു നല്‍കാനോ ബ്ലഡ് മണി സ്വീകരിക്കാനോ സമ്മതിച്ചില്ല