കോപ്പ അമേരിക്ക ഫൈനലില്‍ 7800 കാണികള്‍ക്ക് പ്രവേശന അനുമതി

International News Sports

ഫുട്‌ബോള്‍ ആരാധാകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കോപ്പ അമേരിക്കയുടെ ബ്രസീല്‍ അര്‍ജന്റീന ഫൈനല്‍ കാണാന്‍ പത്ത് ശതമാനം പേര്‍ക്ക് അനുമതി. 78000 പേര്‍ക്ക് ഇരിക്കാനുള്ള മരാക്കാനയില്‍ 7800 പേര്‍ക്കാണ് പ്രവേശന അനുമതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ആവശ്യമായ കോവിഡ് പ്രതിരോധ നടപടികള്‍ പാലിച്ചാകും പ്രവേശനം. അകത്ത് സാമൂഹിക അകലം പാലിക്കണം. അകത്ത് പ്രവേശിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്ത കോവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം.

ഓരോ ടീമിനും 2200 ആരാധകരെ പ്രവേശിപ്പിക്കാന്‍ ടിക്കറ്റ് നല്‍കും. ബ്രസീലിലുള്ള അര്‍ജന്റീന ആരാധകരെ പ്രവേശിപ്പിക്കാനാണ് അര്‍ജന്റീനയുടെ തീരുമാനം. മരാക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് അര്‍ജന്റീന ബ്രസീല്‍ സ്വപ്ന ഫൈനല്‍. ബ്രസീലാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാര്‍.