മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി ട്രാൻസ് ജെൻഡർ യുവതി: കാരണം അനുഗ്രഹിച്ചതിനു ദക്ഷിണ നൽകിയില്ല

Crime India News

മുംബൈ: മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി ട്രാൻസ് ജെൻഡർ യുവതിയും സുഹൃത്തും. നവജാത ശിശുവിനെ അനുഗ്രഹിച്ചതിനു ദക്ഷിണ കൊടുത്തില്ലെന്നു പറഞ്ഞു പ്രകോപിതരായാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവം നടന്നത് ദക്ഷിണ മുംബൈയിലെ അംബേദ്ക്കർ നഗറിലാണ്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയാണ്‌ കൊലപ്പെടുത്തിയത്. സച്ചിൻ ചിറ്റോളയുടെ കുഞ്ഞിനായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. വീട്ടിലെ ആരും തന്നെ കുഞ്ഞിനെ കൊണ്ടുപോവുന്നത് കണ്ടിരുന്നില്ല. കഫേ പരേഡിന് അടുത്തുള്ള ഒരു വെള്ളക്കുഴിയിൽ കുഞ്ഞിനെ ഇടുകയായിരുന്നു. കുഞ്ഞിനെ അനുഗ്രഹിക്കുന്നതിനായി ഇവരുടെ വീട്ടിൽ വ്യാഴാഴ്ചയാണ് എത്തിയത്.

അനുഗ്രഹിച്ചതിനു പകരമായി സാരിയും തേങ്ങയും പണവും നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സാരിയും തേങ്ങയും നൽകാം പണം നൽകാൻ ഇല്ലെന്നും സച്ചിൻ വ്യക്തമാക്കി. ഇത് കേട്ടതിനു ശേഷമാണ് അവർ ദേഷ്യപ്പെട്ടു തുടങ്ങിയത്.