മിണ്ടാപ്രാണികളോട് ക്രൂരത: പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ചു

Keralam News

എറണാകുളം: മിണ്ടാപ്രാണികളോടുള്ള ക്രൂരത വർധിച്ചു വരികയാണ്. കോതമംഗലത്ത് പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ചതായാണ് കാണപ്പെട്ടത്. ആസിഡ് തട്ടി പശുക്കളുടെ ദേഹത്തിലെ തൊലിയെല്ലാം പൊള്ളി പൊളിഞ്ഞ നിലയിലായിരുന്നു. സംഭവം നടന്നത് ചുള്ളിക്കണ്ടത്താണ്.

പറമ്പിൽ മേയാൻ വിട്ട പശുക്കളുടെ ദേഹത്താണ് ആസിഡ് ഒഴിച്ചിരിക്കുന്നത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി കൊടുത്തു. ഒരു വർഷത്തോളമായി പശുക്കൾക്കുനേരെ ഇത്തരത്തിലുള്ള ക്രൂരതകൾ നടക്കുന്നുണ്ട്. എന്നാൽ പോലീസിൽ പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.