ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ ചിത്രം മുഖ്യമന്ത്രിയുടെ മുഖത്തിനോട് സാമ്യപ്പെടുത്തിയ യുവാവിനെതിരെ കേസ്.

Keralam Local News

ചങ്ങരംകുളം:ട്രെയിനിലിലെ തീവെപ്പ് കേസിലെ പ്രതിയുടെ രേഖാചിത്രത്തിനോട് ചേർത്ത് മുഖ്യമന്ത്രിയെ മോർഫ് ചെയ്ത് ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു.
ചങ്ങരംകുളം മാന്തടം പരുവിങ്ങൽ അനസിനെതിരെയാണ് ചങ്ങരംകുളം പോലിസ് കേസെടുത്തത്.

ഇയാൾ കോൺഗ്രസ്‌ പ്രവർത്തകനാണ്
.ട്രെയിനിൽ തീ കത്തിച്ച പ്രതിയുടെ രേഖാച്ഛിത്രവുമായി മുഖ്യമന്തിയുടെ ഫോട്ടോ മോർഫ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും, അതിന്റെ ലിങ്കുകൾ മറ്റു വാട്സാപ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ് പരാതി നൽകിയത്. സംസ്ഥാന പോലീസ് മേധാവി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്,മലപ്പുറം ജില്ലാ പോലീസ് മേധാവി എന്നിവർക്ക് സ്ക്രീൻഷോട്ടും,പ്രൊഫെയിൽ സ്ക്രീൻഷോട്ടും, ലിങ്കും പരാതിയോടൊപ്പം നൽകിയിരുന്നു.
നിലവിൽ അനസ് വിദേശത്താണ്