ഛത്തീസ്​ഗഡിൽ പുതുതായി നാല് ജില്ലകളും താലൂക്കുകളും പ്രഖ്യാപിച്ചു

India News

റായ്​പുര്‍: ഛത്തീസ്​ഗഡ് സംസ്ഥാനത്തിൽ പുതിയ ജില്ലകൾക്കും താലൂക്കുകൾക്കും രൂപം കൊടുക്കുന്നു. ഛത്തീസ്​ഗഡ് മുഖ്യമന്ത്രി ഭൂപേഷ്​ ബാഗലാണ് സ്വാതന്ത്ര്യദിനമായ ഇന്ന് നാലു പുതിയ ജില്ലകളും പതിനെട്ട് താലൂക്കുകളും പുതുതായി പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് റായ്​പുരിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാരന്‍ഗഡ്​ -ബിലായ്​ഗഡ്​, മനേന്ദ്രഗഡ്, മൊഹ്​ല മന്‍പുര്‍, ശക്തി തുടങ്ങിയവയാണ് പ്രഖ്യാപിച്ച പുതിയ ജില്ലകൾ. പുതിയ നാലു ജില്ലകൾ കൂടെ വരുന്നതോടെ ഛത്തീസ്​ഗഡിലെ ആകെ ജില്ലകളുടെ എണ്ണം 32 ആവും. ഈ ദിവസം ഒരുപാട് സ്വാതന്ത്ര്യസമര പോരാളികളെയും രക്തസാക്ഷികളെയും ഓര്മിപ്പിക്കുന്നുണ്ടെന്നും അവരാറുണ്ടായിരുന്നത് കൊണ്ടാണ് നമുക്കിന്ന് സ്വതന്ത്രമായി ശ്വസിക്കാനാവുന്നതെന്നും മുഖ്യമന്ത്രി പ്രസംഗിച്ചു.