കത്തികാട്ടി ഭീഷണിപ്പെടുത്തി കള്ളൻ സ്വർണം മോഷ്ടിച്ചു

Crime Local News

ചേര്‍ത്തല: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കള്ളൻ വീട്ടിൽ നിന്നും സ്വർണം കൊണ്ടുപോയി. ചേര്‍ത്തലയിലെ കുറ്റിക്കാട്ട് കവലയില്‍ മാച്ചാന്തറ സജീവിന്റെ വീട്ടിലാണ് കള്ളൻ കത്തി കാണിച്ചു വീട്ടുകാരെ ഭീഷണിപ്പെടുത്തി മോഷണം നടത്തിയത്. അലമാരയിലുണ്ടായിരുന്ന സ്വർണവും സജീവന്റെ മകളുടെ മാലയുമാണ് മോഷ്ടിച്ചത്.

സജീവന്റെ അമ്മ ബേബിയും മകളും മാത്രമേ കള്ളൻ വീട്ടിൽ വന്നപ്പോൾ ഉണ്ടായിരുന്നുള്ളു. ബേബി കുളിക്കുന്ന സമയത്ത് സ്വീകരണ മുറിയിലെത്തിയ കള്ളൻ പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കഴുത്തിലുള്ള സ്വർണമാല പൊട്ടിച്ചെടുത്തു. പിന്നീട് മുറിയിലേക്ക് കൊണ്ടുപോയി അലമാര തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു.

അലമാരയിൽ നിന്നും വസ്ത്രങ്ങളെല്ലാം വാരി വലിച്ചിട്ട കള്ളൻ ബേബിയുടെ അലമാരയിൽ സൂക്ഷിച്ച നാലു പവൻ മാലയുമെടുത്തു. കള്ളന്റെ കൈയിൽ നിന്നും മാല പിടിച്ചു വാങ്ങാൻ കുട്ടി ശ്രമിച്ചെങ്കിലും ചെറിയൊരു കഷ്ണം മാത്രമേ കുട്ടിക്ക് കിട്ടിയുള്ളൂ. കറുപ്പ് നിറത്തിലുള്ള പാന്റും നീല നിറത്തിലുള്ള ഷർട്ടും മാസ്ക്കും ഇട്ട മെലിഞ്ഞ ഒരാളാണ് കള്ളനെന്നും, അയാളെ കണ്ട് തന്റെ ശബ്ദം പോലും പുറത്തേക്ക് വന്നില്ലെന്നും പെൺകുട്ടി പറയുന്നുണ്ട്. സമ്പത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.