താനൂർ സ്കൂൾ പടിയിൽ വാഹന അപകടം. ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Local News

താനൂർ : താനൂർ സ്കൂൾ പടിയിൽ വാഹന അപകടം.ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കൊണ്ടോട്ടി സ്വദേശി പുളിക്കൽ മുഹമ്മദ് നവാസ് (25) യാണ് ദാരുണമായി മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം, താനൂർ ഭാഗത്ത് നിന്നും നിയന്ത്രണം വിട്ട് വന്ന ലോറി റോഡരികിലെ ഇലക്ക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് റോങ്ങ് സൈഡിലേക്കു വന്നതോടെ പരപ്പനങ്ങാടി ഭാഗത്ത് നിന്നും വന്ന ബൈക്ക് ലോറിക്കടിയിൽ ഇടിച്ച് കയറി, ഇതോടെ തീപടർന്ന് ബൈക്ക് ഓടിച്ച യുവാവ് സംഭവ സ്ഥലത്ത് തന്നെ കത്തി അമർന്നു , ഉടൻ തന്നെ കളരിപ്പടിയിൽ 2 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി ലോറി ടയറിൽ കത്തിപ്പടർന്ന തീ അണച്ചു , താനൂർ സി.ഐ. ജീവൻ ജോർജിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി യുവാവിനെ തിരുർ ഗവ: ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പെരുമ്പിലാവിൽ നിന്നും മുക്കത്തേക്ക് പോകുന്ന ലോറി താനൂർ സ്കൂൾ പടിയിൽ മറ്റൊരു കാറിനെ മറികടക്കുന്നതിനിടയിലാണ് റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് റോഡിന്റെ മറുഭാഗത്ത് എത്തിയത് എന്ന് നാട്ടുക്കാർപറയുന്നു. ലോറി ഡ്രൈവർ കീഴുപറമ്പ് അമ്മാൻ കുന്നത്തു മുഹമ്മദ് ഷിബൽ ( 22 ) നെതിരെ താനൂർ പോലീസ് കേസെടുത്തു ,
മരണപ്പെട്ട മുഹമ്മദ്നവാസിന്റെ കബറടക്കം പുളിക്കൽ വലിയ പറമ്പ് ജുമാ മസ്ജിദിൽ നടന്നു,
പിതാവ് വല്യപറമ്പിൽ തൊപ്പാശ്ശേരി യൂസഫ് ,മാതാവ്: ഷെരീഫ , സഹോദരങ്ങൾ: മുഹമ്മദ് അസ്ലം, സെമില, നഹ്ല ,