മറ്റക്കുഴിയിലെ യുവാവിൻ്റെ മരണം കൊലപാതകമെന്ന് സംശയം

Crime Keralam News

എറണാകുളം: മറ്റക്കുഴിയിലെ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് സംശയം. മറ്റക്കുഴി സ്വദേശി ശ്രീനാഥിനെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ശ്രീനാഥിൻ്റെ സഹോദരൻ ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയായ ഡോ.സതിയും പൊലീസ് നിരീക്ഷണത്തിലാണ്.

വീട്ടിൽ വച്ചുണ്ടായ തർക്കത്തിനിടെ ശ്രീകാന്തിൻ്റെ കുത്തേറ്റ് ശ്രീനാഥ് മരിച്ചെന്നാണ് പോലീസ് സംശയിക്കുന്നത്. കുത്തേറ്റ നിലയിൽ ആശുപത്രിയിലെത്തിയ ശ്രീനാഥിനെ കണ്ട ഡോക്ടർക്ക് മുറിവിൽ സംശയം തോന്നുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

ശ്രീനാഥിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി.