കോഴിയിറച്ചിയുടെ വിലയെ ചൊല്ലി തർക്കം;തൊഴിലാളിക്ക് ക്രൂരമർദ്ദനം

Crime Keralam News

കുട്ടനാട് : രാമങ്കരിയില്‍ കോഴിയിറച്ചിയുടെ വിലയെ ചൊല്ലിയുള്ള തർക്കത്തിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് ക്രൂര മര്‍ദ്ദനം. ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനാണ് മര്‍ദ്ദനമേറ്റത്.

നാലുദിവസം മുന്നെയാണ് സംഭവം നടന്നത്. കോഴിയിറച്ചിയുടെ വിലയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയിൽ കലാശിച്ചത്. സംഭവത്തിന്റെ സി. സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

എസി റോഡ് കരാര്‍ ജീവനക്കാരനാണ് തൊഴിലാളിയെ മര്‍ദ്ദിച്ചതെന്ന് വ്യക്തമായിട്ടും പോലീസ് ഇതുവരെ പ്രതികളെ പിടികൂടാത്തത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.