ആ​റു വ​യ​സ്സു​കാ​രി​ക്കെതിരെ ലൈം​ഗി​കാ​തി​ക്ര​മം: എഴുപതുകാരൻ അറസ്​റ്റില്‍

Crime Keralam News

നാ​ദാ​പു​രം: ബാ​ലി​ക​ക്ക്​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ വയോധികൻ അ​റ​സ്​​റ്റി​ല്‍. ചെ​ക്യാ​ട് താ​ന​ക്കോ​ട്ടൂ​ര്‍ സ്വ​ദേ​ശി കു​ണ്ട​ന്‍​ചാ​ലി​ല്‍ ക​ണാ​ര​നെ​യാ​ണ്(70) വ​ള​യം പൊ​ലീ​സ് കസ്റ്റഡിയിലെടുത്തത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ് സം​ഭ​വംനടന്നത്. ചെ​ക്യാ​ട് താ​ന​ക്കോ​ട്ടൂ​രി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ലെ ആ​റു വ​യ​സ്സു​കാ​രി​യെയാണ് പ്രതി ലൈംഗികമായി ചൂഷണം ചെയ്തത്.

കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ വ​ള​യം പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പോ​ക്സോ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്ത് പ്രതിയെ പിടികൂടുകയായിരുന്നു.. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.