ഉമ്മ മരിച്ചതിന്റെ അടുത്ത ദിവസം മകനും യാത്രയായി

Breaking Local News

മഞ്ചേരി : ഉമ്മ മരിച്ചതിന്റെ അടുത്ത ദിവസം മകനും യാത്രയായി. മഞ്ചേരി തുറക്കല്‍ വട്ടപ്പാറയില്‍ താമസിക്കുന്ന പരേതനായ കറുത്തേടത്ത് മുഹമ്മദ് കുട്ടിയുടെ ഭാര്യ എളയോടത്ത് ഫാത്തിമ(75)ആണ് വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടത്. അന്നുതന്നെ ആറുമണിയോടെ തുറക്കല്‍ ജുമുഅത്തുപള്ളിയില്‍ ഖബറടക്കവും നടത്തി. ശനിയാഴ്ച രാവിലെ മകന്‍ മുനീറും (53) മരണപ്പെട്ടു. മുനീറിനെ കൂടാതെ മുജീബ്, ആമിന, സമീന, റിയാസ്ബാബു, ഉമ്മുസല്‍മ, നിജാസ്, പരേതനായ അലവി(മാനു) എന്നിവര്‍ ഫാത്തിമയുടെ മക്കളാണ്. മരുമക്കള്‍: റാബിയ ചെകിരിയന്‍ മൂച്ചി, ഉമ്മുസല്‍മ വാലഞ്ചേരി, ജംഷീന വെള്ളൂര്‍, ഹഫീല വെള്ളൂര്‍, മുഹമ്മദ് പൊടിയാട്, നവാസ് ആലുക്കല്‍, ഉസ്മാന്‍ മുണ്ടിതൊടിക. മരണപ്പെട്ട മുനീറിന്റെ ഭാര്യ: സീനത്ത് പൂക്കോട്ടൂര്‍. മക്കള്‍: മുഹമ്മദ് ബാസില്‍, മുഹമ്മദ് റാസില്‍, മുഹമ്മദ് ജാസില്‍, മുഹമ്മദ് നാസില്‍, ലിയാന. മരുമകന്‍ : ഷാജഹാന്‍ കിഴിശ്ശേരി. ശനിയാഴ്ച വൈകിട്ട് തുറക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍ ഉമ്മയുടെ ഖബറിനടുത്ത് മകന്‍ മുനീറിനെയും ബബറടക്കി.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി