വീട് കുത്തിത്തുറന്ന് 72 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം ചെയ്തു

Crime Local News

അങ്ങാടിപ്പുറം: വീട് കുത്തിത്തുറന്ന് 72 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം ചെയ്തു. പരിയാപുരത്ത് വീട് കുത്തിത്തുറന്ന് 72 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം ചെയ്തു. മില്ലുംപടിയിലെ പുതുപ്പറമ്പിലെ സിബിയുടെ വീട്ടിലാണ് വാതില്‍ കുത്തിതുറന്ന് മോഷണം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് മോഷണം. സ്വര്‍ണാഭരണങ്ങള്‍ 12, 000 രൂപയും അഞ്ച് വാച്ചും നഷ്ടപ്പെട്ടു. മകളെ സന്ദര്‍ശിക്കാന്‍ സിബിയും കുടുംബവും ഞായറാഴ്ച എറണാകുളത്തേക്ക് പോയിരുന്നു. ഇന്നലെ രാവിലെ സിബിയുടെ സഹോദരന്‍ പൂച്ചക്ക് ഭക്ഷണം കൊടുക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. മോഷ്ടാവ് പിന്‍ഭാഗത്തെ മതില്‍ ചാടി കടന്നാണ് എത്തിയതെന്നാണ് നിഗമനം. അടുക്കള വാതിലിന്റെ ഒരു ഭാഗം കുത്തിപ്പൊളിച്ചാണ് അകത്തു കടന്നത്. .
വീടിനുള്ളിലെ വാതിലുകളും തകര്‍ത്തിട്ടുണ്ട്. അലമാരകള്‍ കുത്തിപ്പൊളിച്ച് വസ്ത്രങ്ങള്‍ അടക്കമുള്ളവ വാരിവലിച്ചിട്ടുണ്ട്.സിബി യുടെ സഹോദരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി.
ഡോഗ് സ്‌ക്വാഡും , വിരലടയാള വിദഗ്ദരും എത്തി തെളിവുകള്‍ ശേഖരിച്ചു.