ഹരിയാനയിൽ കർഷകർക്ക് നേരെ പോലീസ് ആക്രമണം

India News

ഹരിയാനയില്‍ പ്രതിഷേധം നടത്തിയ കര്ഷകര്ക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംയുക്ത കിസാന്‍ മോര്‍ച്ച പ്രവര്‍ത്തകർക്കു നേരെയാണ് പൊലീസ് ആക്രമണമുണ്ടായത്. ഹരിയാനയിലെ കാര്‍നല്‍ ജില്ലയിലാണ് സംഭവം. പോലീസ് ആക്രമണത്തിൽ പരിക്കേറ്റ കർഷകരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒപി ധന്‍ക്കറിന്റെ വാഹനം പ്രതിഷേധത്തിനിടെ കർഷകർ തടഞ്ഞിരുന്നു. കാര്‍നലിലെ ബിജെപി യോഗത്തില്‍ പങ്കെടുക്കാൻ പോകുന്ന സമയത്താണ് വാഹനം തടഞ്ഞത്. തുടർന്ന് യോഗം നടക്കുന്ന സ്ഥലത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കർഷകർക്ക് നേരെ പോലീസ് ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഡെൽഹി- അമൃതസര്‍ റോഡുകൾ ഉപരോധിച്ച കര്‍ഷകര്‍ ഗതാഗത തടസ്സമുണ്ടാസാക്കി എന്നാരോപിച്ച് നിരവധി കർഷകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ആരോപണം ഉയരുന്നുണ്ട്.

സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കൾ സംഭവത്തിൽ പ്രതിഷേധിച്ചു. പോലീസിന്റെ നഖ്‌അടപടികൾക്ക് എതിരെ സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരും സംഘടിക്കണമെന്ന് നേതാക്കൾ പറഞ്ഞു. റോഡുകൾ ഉപരോധം തുടരണമെന്നും നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.