മലപ്പുറം താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി. 11പേര്‍ മരിച്ചു

Breaking News

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങല്‍ ബീച്ചില്‍ വിനോദയാത്രാ ബോട്ട് മുങ്ങി11പേര്‍ മരിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. കയറാവുന്നതിനേക്കാൾ കൂടുതല്‍ ആളുകൾ ബോട്ടില്‍ ഉണ്ടായിരുന്നു എന്നാണ് സംശയം . മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവല്‍ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.

മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതല്‍ ഫയര്‍ യൂണിറ്റുകള്‍ എത്തിയിട്ടുണ്ട് . 25 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നും പ്രദേശവാസികള്‍ പറയുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവരില്‍ 6 പേരെ രക്ഷപ്പെടുത്തി