മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായി സസ്പെൻഷനിലായ ഇൻസ്പെക്ടർ വീണ്ടും ജോലിയിൽ പ്രവേശിച്ചു

Crime Local News

കൊച്ചി: നിയമ വിദ്യാർത്ഥിനിയായിരുന്ന മൊഫിയ പർവീണിന്‍റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായി സസ്പെൻഷനിലായ ഇൻസ്പെക്ടർ സി.എൽ. സുധീറിനെ ജോലിയിൽ തിരിച്ചെടുത്തു. ആലപ്പുഴ അർത്തുങ്കൽ സ്റ്റേഷനിലാണ് പുതിയ നിയമനം.

ഭർതൃപീഡനത്തെ തുടർന്ന് ആലുവ സ്വദേശിനിയായ മൊഫിയ പർവീണ്‍ സി.എൽ സുധീറിനെ കാണുകയും സുധീറിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ് മൊഫിയയുടെ മരണത്തിന് കാരണമായതെന്ന വീട്ടുകാരുടെ ആരോപണത്തെ തുടർന്ന് സസ്പെൻഷനിലാവുകയായിരുന്നു. മാസങ്ങളായി സസ്പെൻഷനിലായിരുന്ന സി.എൽ സുധീ‍ർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 32 പേരുടെ സ്ഥലംമാറ്റ പട്ടികയിലാണ് ഇടം പിടിച്ചത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സി ഐ ആയിരുന്ന സുധീറിനെ ആലപ്പുഴ അർത്തുങ്കൽ സ്റ്റേഷനിലാണ് പുതുതായി നിയമിച്ചത്.