മധുകൊലക്കേസ്: ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും പ്രതികൾക്ക് കൈമാറി

Keralam News

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും പ്രതികൾക്ക് കൈമാറി. കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു. കേസ് ഈ മാസം 26 ന് മണ്ണാർക്കാട് എസ്.സി / എസ്.ടി കോടതി പരിഗണിക്കും.