ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പുതിയ പാഠ്യപദ്ധതിയുമായി എച്ച്പി

Education India International News

അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പാഠ്യപദ്ധതി ഒരുക്കി എച്ച്പി. സ്കൂൾ കോച്ച് എന്ന പേരിലാണ് പുതിയ ഡിജിറ്റൽ ലേർണിംഗ് സൊല്യൂഷൻ എച്ച്പി അവതരിപ്പിച്ചിരിക്കുന്നത്.

പഠന വികസന ഗ്രൂപ്പായ മിറായ് പാർട്നെർസുമായി ചേർന്ന് നിർമ്മിച്ച പുതിയ പാഠ്യപദ്ധതി, മൂന്നുപതിറ്റാണ്ടുകളായി ലോകത്തെ പലയിടങ്ങളിലുള്ള അധ്യാപകർ, പ്രധാനാധ്യാപകർ, വിദ്യാസമ്പന്നരായ വ്യക്തിത്വങ്ങൾ എന്നിവരുടെ നിർദേശങ്ങളെയും അഭിപ്രായത്തെയും അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. മികച്ച അധ്യാപനവും പഠന അനുഭവവും ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.

വിദ്യാർത്ഥികൾക്ക് വർഷത്തിൽ എല്ലാ ദിവസവും അറിവ് നൽകുന്നതിനും, വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരാനും, പുതിയ അവസരങ്ങൾ, കോഴ്സുകൾ എന്നിവ ലഭ്യമാക്കുന്നതിനും എച്ച്പിയുടെ പുതിയ പഠനരീതിക്ക് കഴിയും. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാര്ത്ഥികൾക്കും തൊഴിൽ അധിഷ്ഠിതമായി പഠിക്കുന്ന വിദ്യാത്ഥികൾക്കും പഠനത്തിനായി സ്കൂൾ കോച്ച് ഉപയോഗപെടുത്താം.

എൻഡ് റ്റു എൻഡ് ട്രാക്കിംഗ് ഉള്ളതിനാൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടിയുടെ പഠന നിലവാരം അളക്കാനാവും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പഠന സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഉപകരിക്കുന്നതും, ഇന്ത്യയിലെ പഠനരീതി നവീകരിക്കാൻ സഹായിക്കുന്നതുമായ സാങ്കേതികമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നത് എച്ച്പിക്ക് അഭിമാനമാണെന്ന് എച്ച്പി ഇന്ത്യ മാർക്കറ്റ് എംഡി കേതൻ പട്ടേൽ പറഞ്ഞു.