മമ്മൂട്ടിയെ അതിശയിപ്പിച്ച് കല്യാണച്ചെക്കന്റെ പൊക്കം

Entertainment Keralam News

താരങ്ങൾ എന്ത് ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലാണല്ലോ. അവർ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് മമ്മൂട്ടി ഈ അടുത്ത ദിവസത്തിൽ ഒരു കല്യാണത്തിന് പോയി എടുത്ത ഫോട്ടോയാണ്. ആ ഫോട്ടോയിൽ തന്നെക്കാളും ഉയരമുള്ള കല്യാണച്ചെക്കനെ അതിശയത്തോടെ നോക്കുന്ന മമ്മൂട്ടിയെയാണ് കാണാൻ കഴിയുക.

ഫോട്ടോ വളരെ വേഗം തന്നെ വൈറലാകുകയും അതിനു താഴെ രസകരമായ രീതിയിൽ ‘ഇനി ഇവനെ വളരാൻ അനുവദിച്ചു കൂടാ എന്നും പോക്കമൊക്കെ ഔട്ട് ഓഫ് ഫാഷനായി കേട്ടോ’ മുതലായ കമന്റുകൾക്ക് വഴി ഒരുക്കി . ഈ ഫോട്ടോ ഗിന്നസ് പക്രു അടക്കം ഒരുപാട് താരങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. മമ്മൂട്ടി ദിൽഷാദിന്റെയും സാറായുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു.