ആളൊഴിഞ്ഞ പറമ്പിൽ ഫറോക്ക് സ്വദേശിയുടെ മൃതദേഹം ; ദുരൂഹത

Crime Keralam News

പരപ്പനങ്ങാടി: ആളൊഴിഞ്ഞ പറമ്പിൽ ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടത്തി. ഫറോക്ക് പരുത്തി പാറ റോഡില്‍ കുന്നുമ്മല്‍തടായ് ഭരതന്റെ മകന്‍ നിഖില്‍ (21) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്.
ഇന്ന് രാവിലെ പശുവിനെ കെട്ടാൻ പോയ സ്ത്രീയാണ് പറമ്പിൽ യുവാവ് വീണുകിടക്കുന്നത് കണ്ടത്.

ഇന്നലെ ഇതേ പരിസരത്ത് മറ്റു ആളുകളോടൊപ്പം യുവാവിനെ കണ്ടവരുണ്ട്. പ്രദേശവാസികൾ മരണത്തിൽ ദുരൂഹത ആരോപിച്ചു. പോലിസ് സ്ഥലത്തു തെളിവെടുപ്പ് നടത്തി. മരണപ്പെട്ട നിഖിലിന്റെ കൂടെയുണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.