കേരളത്തിൽ ആദ്യമായി ബൈസൈക്കിൾ പട്രോളിംഗ് ആരംഭിച്ചു കണ്ണൂർ പൊലീസ്

Keralam News

കണ്ണൂരിൽ പൊലീസ് പെട്രോളിംഗ് ഇനിമുതൽ സൈക്കിളിലാവും. ജില്ലാ പൊലീസ് ആരംഭിച്ച പെഡൽ പൊലീസ് പെട്രോളിങ്ങിന്റെ ഭാഗമായാണ് ബൈസൈക്കിളിൽ പെട്രോളിങ്ങിന് ഇറങ്ങുന്നത്.

മേയർ ഷാഹിൻ പള്ളിക്കണ്ടി മുൻകൈ എടുത്താണ് പുതിയ പദ്ധതി തുടങ്ങിയത്. കഴിഞ്ഞ ദിവസം കണ്ണൂർ ചേംബർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മേയർ ഷാഹിൻ പള്ളിക്കണ്ടി ഇതിനായി എല്ലാവിധ സജ്ജീകരണങ്ങളും കൂടെയുള്ള സൈക്കിൾ ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോയ്ക്ക് കൈമാറി. ഇന്ന് തൊട്ട് വിവിധയിടങ്ങളിലായി കണ്ണൂർ ജില്ലാ പൊലീസ് പട്രോളിങ്ങിനിറങ്ങുമെന്ന് ജില്ലാ പൊലീസ് മേധാവി പദ്ധതി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിലും, മെട്രോ നഗരങ്ങളിലും ബൈസൈക്കിൾ പട്രോളിംങ് നടക്കുന്നുണ്ട്. വാഹന പട്രോളിംഗിനെക്കാൾ ഇരട്ടിയിലധികം ആളുകളുമായി സമ്പര്ക്കം പുലർത്താൻ ഇതുവഴി സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. അതുപോലെ തന്നെ പട്രോളിംഗ് വാഹനങ്ങൾക്ക് എത്തുവാൻ സാധിക്കാത്ത സ്ഥലങ്ങളിലും സൈക്കിളിനു എത്തിച്ചേരാൻ സാധിക്കും. പാരിസ്ഥിതികവും ആരോഗ്യപരവുമായ ഗുണങ്ങളും പദ്ധതിക്കുണ്ട്.

കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം കേരള പൊലീസ് നടപ്പിലാക്കുന്നത്. ഇത് സൈക്ലിങ് കമ്മ്യൂണിറ്റിക്ക് വലിയ പ്രോത്സാഹനമാകുമെന്നാണ് കരുതുന്നത്. നിരവധി സൈക്ലിസ്റ്റുകൾ ദിനംപ്രതി ഉയർന്നു കൊണ്ടിരിക്കുന്ന ഒരു ജില്ലയെന്ന നിലയിൽ ഇത് എല്ലാവര്ക്കും പ്രചോദനവും മാതൃകയുമാക്കണം. പൊലീസ് തുടക്കമിട്ട ഈ പദ്ധതിയിൽ ആകൃഷ്ടരായി ഇനിയും കൂടുതൽ ആളുകൾ സൈക്ലിങിലേക്ക് വരണമെന്നും എസ് പി ചടങ്ങിൽ പറഞ്ഞു. കെവി സുമേഷ് എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.