ഭർത്താവിനെ മതം മാറ്റാൻ ശ്രമിച്ച് ഭാര്യയും കുടുംബവും

India News Religion

ഭാര്യയും കുടുംബവും ചേർന്ന് മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് സിഖ് യുവാവിന്റെ പരാതി. പ്രായപൂർത്തിയാകാത്ത തൻറെ മകനെയും തന്നെയും ഇസ്‌ലാം മതത്തിലേക്ക് മാറാൻ നിർബന്ധിക്കുന്നു എന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്.
യുവാവിന്റെ പരാതിയിൽ ജൂലൈ 20 നാണ് കേസ് കോടതിയിൽ പരിഗണിക്കുക. അന്ന് ഭാര്യയ്ക്കും കുടുംബത്തിനും കോടതിയിൽ ഹാജരാകണമെന്ന് അറിയിച്ചു കൊണ്ടുള്ള നോട്ടീസ് കോടതി അയച്ചിട്ടുണ്ട്. ഇവർ രണ്ടുപേരും 2008 ൽ ചണ്ഡീഗഡിലെ ഒരു ജ്വല്ലറിയില്‍ നിന്നാണ് പരിചയപ്പെടുന്നത്.

യുവാവ് സ്റ്റോർ മാനേജരും യുവതി സെയിൽസ് ഗേളുമായിരുന്നു. യുവതിയുടെ വിവാഹാഭ്യർത്ഥന യുവാവ് നിരസിക്കുകയും തുടർന്ന് മതം മാറാനോ മതവിശ്വാസങ്ങളെ എതിർക്കാനോ നിൽക്കില്ലെന്ന് വാക്ക് നൽകുകയും ചെയ്തു. എന്നാൽ വിവാഹം കഴിഞ്ഞപ്പോൾ തൊട്ട് വാക്കു തെറ്റിച്ച് കൊണ്ട് തന്നെ മതം മാറ്റാൻ ഭാര്യയുടെ കുടുംബം ശ്രമിക്കുകയാണെന്നാണ് പരാതിയിൽ ഉള്ളത്.

ഇതിനെ തുടർന്ന് യുവാവ് ഡൽഹിയിലേക്ക് നാടുവിടുകയും അതിനു ശേഷം പഞ്ചാബിലേക്ക് വന്ന അമൃത്‌സറിൽ നാല് വർഷത്തോളം താമസിക്കുകയും ചെയ്തിരുന്നു. ഒരു മകൻ ജനിച്ചപ്പോഴും മകനെ ഭാര്യയുടെ മതത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും ഭാര്യയുടെയും കുടുംബത്തിന്റെയും ഭാഗത്ത് നിന്നും ഉണ്ടായെന്നു യുവാവ് പറഞ്ഞു. ഒരുപാട് ഇതിന്റെ പേരിൽ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നും വീട്ടുകാർ പറയുന്നത് കേട്ടാണ് ഭാര്യ തന്നെ മതം മാറാൻ നിർബന്ധിക്കുന്നതെന്നും യുവാവ് പരാതിയിൽ പറഞ്ഞു.