സംസ്ഥാനത്ത് ഈ വർഷം പെയ്തത് റെക്കോർഡ് മഴ

Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വർഷത്തെ മഴ സർവകാല റെക്കോർഡ് മറി കടന്നു. ഒക്ടോബർ 1 മുതൽ നവംബർ 15 വരെ മാത്രം കേരളത്തിൽ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴയാണ്. 2010ൽ ലഭിച്ച 822.9 മില്ലി മീറ്റർ മഴയായിരുന്നു ഇതുവരെയുള്ള സർവകാല റെക്കോർഡ്.

92 ദിവസം നീണ്ടു നിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടുതന്നെ സർവകാല റെക്കോർഡ് മറികടക്കാൻ ഇപ്രാവശ്യത്തെ കാലാവർഷത്തിനായി. തുലാവർഷ സീസണിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 492 മി.മി മഴയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വർഷത്തെ ചരിത്രത്തിൽ തുലാവർഷ മഴ 800 മില്ലി മീറ്റർ കൂടുതൽ ലഭിച്ചത് ഇതിന് മുൻപ് രണ്ട് തവണ മാത്രമാണ്. 2010 ലും 1977 ലും .

സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതുകൊണ്ടു തന്നെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.