വിഴിഞ്ഞത്ത് കുന്നിടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു

Keralam News

തിരുവനന്തപുരം : വിഴിഞ്ഞത്ത് കുന്നിടിഞ്ഞ് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. വീടിനോടുചേര്‍ന്ന കുന്നാണ് ഇടിഞ്ഞത്. കോട്ടപ്പുറം സ്വദേശി പീറ്ററിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. മണ്ണിടിഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ വീട്ടുകാര്‍ പുറത്തേക്കിറങ്ങി രക്ഷപെട്ടതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.

ശക്തമായ മഴ ആളുകളിൽ ദുരിതം വിതക്കുകയാണ്. കനത്ത മഴയില്‍ തിരുവനന്തപുരത്ത് കിണറുകളും ഇടിഞ്ഞുവീണു. തൂങ്ങാംപാറ ഹരിജന്‍ കോളനിയിലാണ് കിണറുകള്‍ ഇടിഞ്ഞത്.

അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. മഴയ്ക്ക് ശമനമുണ്ടെങ്കിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.