മൂവാറ്റുപുഴ പീഡനം; ബന്ധുവിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടി

Crime Keralam News

മൂവാറ്റുപുഴ : യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് കൂടി പ്രതിയായ മൂവാറ്റുപുഴ പോത്താനിക്കാട് പീഡന കേസിൽ പുതിയ വെളിപ്പെടുത്തൽ. പ്രതി തന്നെ പീഡിപ്പിച്ച വിവരം ബന്ധുവിന് നേരത്തെ അറിയാമായിരുന്നുവെന്നും പീഡന വിവരം അമ്മയെ അറിയിക്കാതെ ഒത്തുതീര്‍പ്പാക്കാനാണ് ബന്ധു ശ്രമിച്ചെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഇപ്പോൾ കാക്കനാട് മഹിളാ മന്ദിരത്തിലാണ് പെൺകുട്ടി.

കേസില്‍ നേരത്തെ തന്നെ പെണ്‍കുട്ടിയുടെ അമ്മ ബന്ധുവിനെതിരെ ആരോപണമുന്നയിച്ചിരുന്നു. മകളെ പീഡിപ്പിച്ചത് തന്റെ ജേഷ്ഠന്റെ ഭാര്യക്ക് അറിയാമായിരുന്നുവെന്നും പീഡന വിവരം തന്നില്‍ നിന്നും മറച്ചുവെന്നും തന്നെ മാറ്റി നിര്‍ത്തിയാണ് മകളെ കൊണ്ട് മൊഴി കൊടുപ്പിച്ചെതെന്നുമായിരുന്നു അമ്മ വ്യക്തമാക്കിയത്.