കരിപ്പൂരിൽ 55 ലക്ഷം രൂപയുടെ സ്വർണം കസ്റ്റoസ് പിടികൂടി.

Breaking Crime Local News

കരിപ്പൂർ : ഇന്ന് രാവിലെ ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം മോങ്ങം സ്വദേശിയായ നവാഫിൽ (29) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപ വില മതിക്കുന്ന 999 ഗ്രാം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . നവാഫ് തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സുലുകളിൽനിന്നും ലഭിച്ച 1060 ഗ്രാം സ്വർണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 999 ഗ്രാം 24 കാരറ്റ് സ്വർണം ലഭിച്ചു . കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 90000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്ന് നവാഫ്‌ വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നവാഫിന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്.