പതിമൂന്നുകാരിയെ പീ​ഡി​പ്പി​ക്കു​ക​യും ത​ട്ടി​ക്കൊ​ണ്ടു​പോ​വുക​യും ചെ​യ്ത 22 -കാരൻ അറസ്​റ്റില്‍

Crime Keralam News

കു​മ​ളി: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്ത കേ​സി​ല്‍ 22 -കാരൻ അറസ്റ്റിൽ. അ​സം സ്വ​ദേ​ശി അം​സ​ര്‍ അ​ലി​യെയാണ് വ​ണ്ടി​പ്പെ​രി​യാ​ര്‍ പൊ​ലീ​സ് പാ​ല​ക്കാ​ടു​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെയ്തത്.

വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളെ​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെയാണ് പ്രതി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​യെ കാ​ണാ​നില്ലെന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പാ​ല​ക്കാ​ട് ബ​സ്​​സ്​​റ്റാ​ന്‍​ഡി​ല്‍ ഉ​ള്ള​താ​യി ക​ണ്ടെത്തുകയായിരുന്നു.

പെ​ണ്‍​കു​ട്ടി​യു​മാ​യി അ​സ​മി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യാ​ണ് അ​റ​സ്​​റ്റ്.