കാൺപൂരിൽ വ്യവസായി പിയൂഷ് ജെയിനിയുടെ മകന്റെ വസതിയിൽ റെയ്ഡ് . കനൗജിലെ റെയ്ഡിൽ 18 കോടി പിടിച്ചെടുത്തു.

India News

ദില്ലി: ഉത്തർപ്രദേശിലെ കാൺപൂരില്‍ വ്യവസായി പിയൂഷ് ജെയിന്റെ മകന്റെ വസതിയിൽ റെയ്ഡ് . കനൗജിലെ റെയ്ഡിൽ 18 കോടി പിടിച്ചെടുത്തു. നാല് പെട്ടികളിൽ സൂക്ഷിച്ച പണം ജിഎസ്ടി ഇന്റലിജൻസാണ് പിടികൂടിയത്. നേരത്തെ പിയൂഷിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 257 കോടി പിടിച്ചെടുത്തിരുന്നു. അതേസമയം വ്യവസായിയുടെ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്ത കോടികളുടെ കള്ളപ്പണം ബിജെപിയുടേതാണെന്ന്​ അഖിലേഷ്​ യാദവ്​ ആരോപിച്ചു. എസ് പി നേതാവ്​ പുഷ്പരാജ്​ ജെയിനിന്‍റെ പേരിനോട്​ സാദൃശ്യമുള്ള പീയുഷ്​ ജെയിൻ എന്ന പേരായതിനാൽ അബദ്ധത്തിലാണ്​ പരിശോധന നടത്തിയതെന്നും അഖിലേഷ് ആരോപിച്ചു.

പിയൂഷിന്റെ വീട്ടിൽ നിന്നുമാത്രം 90 കോടിയാണ് കണ്ടെത്തിയത്. വീട്ടിലെ രണ്ട് വലിയ അലമാരകളിൽ നിന്ന് നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ആദായ നികുതി വകുപ്പ് സംഘം 36 മണിക്കൂർ എടുത്താണ് റെയ്ഡ് പൂർത്തിയാക്കിയത്. 5 നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ചാണ് പിടിച്ചെടുത്ത പണം എണ്ണിത്തീർത്തത്. കണ്ടെയിനർ ലോറിയിലാണ് ഉദ്യോഗസ്ഥർ പണം കൊണ്ടുപോയത്. പീയൂഷ് ജെയിൻ ഷെൽ കമ്പനികൾ വഴി പണം മാറ്റിയെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.