കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി: ഹൈക്കോടതി

Keralam News

കൊച്ചി: കർഷകർക്ക് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി സർക്കാർ നൽകി. കൃഷി നശിപ്പിക്കുന്നതിനായി കൃഷിയിടങ്ങളിലേക്കെത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്. കർഷകർക്ക് എന്നും വെല്ലുവിളിയാണ് കാട്ടുപന്നികൾ. കൂടുതൽ ഇടങ്ങളിലും കർഷകർ ഇവയെകൊണ്ട് കഷ്ടപ്പെടുകയാണ്. കൃഷിയിടങ്ങളിൽ ഇവ പ്രവേശിക്കുന്നതോടെ ഒരുപാട് നഷ്ടങ്ങളാണ് കർഷകർക്ക് സംഭവിക്കുന്നത്.

കോഴിക്കോട്ടെ കർഷകൻ കൊടുത്ത ഹർജിയിന്മേലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇടക്കാല ഉത്തരവ് ഹൈക്കോടതി പാസാക്കിയത് വെള്ളിയാഴ്ചയാണ്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിലെ 11(1) (ബി) പ്രകാരം കാട്ടുപന്നികളെ പിടികൂടി കൊല്ലാനാണ് അനുമതി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം ചീഫ് വൈൽഡ് ലൈഫ് വാർഡന് കൊടുത്തിട്ടുണ്ട്.