ട്രാൻസ്‌ജെൻഡർ അനന്യയുടെ പങ്കാളി ആത്മഹത്യ ചെയ്ത നിലയിൽ

Keralam News

കൊച്ചി: ശാസ്ത്രക്രിയയിലെ പിഴവുമൂലം ആത്മഹത്യ ചെയ്ത ആക്ടിവിസ്റ്റും ട്രാൻസ്ജെൻഡറുമായ അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആത്മഹത്യ ചെയ്തത് ലിജു എന്ന വ്യക്തിയാണ്. അനന്യ മരിച്ചതിൽ മനംനൊന്താണ് ലിജു ആത്മഹത്യ ചെയ്തത്. സുഹൃത്തിന്റെ വീട്ടിൽ വെച്ചായിരുന്നു ലിജുവിടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അനന്യ ആത്മഹത്യ ചെയ്തത്.

ലിംഗമാറ്റ ശാസ്ത്രക്രിയയിലെ പിഴവ് കാരണം മനംനൊന്താണ് അനന്യ ആത്മഹത്യ ചെയ്തത്. അനന്യ ആത്മഹത്യ ചെയ്യുന്നത് ഏതാനും ദിവസം മുമ്പ് തനിക് നടന്ന ശാസ്ത്രകിയയിൽ ഡോക്ടർക്ക് പിഴവ് പറ്റിയെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. അനന്യയുടെ മരണത്തിനു ശേഷം ഒരുപാട് പേരാണ് ഇതിനോട് പ്രതികരിച്ചു മുന്നോട്ടു വന്നിരിക്കുന്നത്. അനന്യ മരിക്കുമ്പോൾ ലിജുവും ഉണ്ടായിരുന്നു ഇടപ്പള്ളി ഫ്ലാറ്റിൽ.

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല