കാലിക്കറ്റിലെ യു പി ഐ പേയ്‌മെന്റ് സംവിധാനത്തിലെ സാങ്കേതിക തകരാർ – പരീക്ഷ അവസരം നഷ്ടപ്പെട്ടതായി ആക്ഷേപം.

Education Local News

തേഞ്ഞിപ്പലം : കാലിക്കറ്റിലെ യു പി ഐ പേയ്‌മെന്റ് സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് പരീക്ഷ അവസരം നഷ്ടപ്പെട്ടതായി ആക്ഷേപം. ഞൊടിയിടയിൽ പണമിടപാട് നടത്താൻ സാധിക്കുന്ന ബാങ്കിങ്ങ് ടെക്നോളജി യായ സംവിധാനമായ യൂണിഫൈഡ് പേമൻറ്റ്സ് ഇൻറ്റർ ഫേസ് (യു പി ഐ ) യുടെ പ്രവർ ത്തനമാണ് കാലിക്കറ്റ് സർവ്വകലാ ശാലയിൽ തകരാറെന്ന പരാതി ഉന്നയിച്ച് സിൻഡിക്കേറ്റംഗം ഡോ. പി റഷീദ് അഹമ്മദ് പരാതി നൽകി യത്.യു പി ഐ പെയ്മെൻറ് ഉപ യോഗിച്ച് പണം അടച്ച് ധാരാളം വി ദ്യാർഥികൾക്ക് പരീക്ഷ അവസരവും പണവും നഷ്ടപ്പെട്ടതായാണ് ആരോപണം. യു പി ഐ തകരാർ പരിഹരിക്കണമെന്നും അതുവരെ സർവ്വകലാശാലയുടെ തൽക്ഷണ പേയ്‌മെന്റ് സിസ്റ്റത്തിൽ യുപിഐ പേയ്‌മെന്റ് ലിങ്ക് മരവിപ്പിക്കണമെന്നും പണം നഷ്ടമായവർക്ക് തിരികെ നൽകാനുള്ള സംവിധാനമൊ രുക്കണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റ് മെമ്പർ വൈസ് ചാൻസലർ ക്ക് കത്തു നൽകിയത്. കൃത്യസമയത്ത് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുകയും യൂണിവേഴ്സിറ്റിയുടെ തൽക്ഷണ പേയ്‌മെന്റ് വെബ്‌ സൈറ്റിലെ യുപിഐ പേയ്‌മെന്റ് സിസ്റ്റം വഴി പണമടയ്ക്കുകയും ചെയ്ത ധാരാളം വിദ്യാർത്ഥികൾക്കാണ് സർവ്വകലാശാലയുടെ യു പി ഐ പേയ്‌ മെന്റ് സിസ്റ്റത്തിന്റെ സാങ്കേ തിക തകരാർ മൂലം പരീക്ഷാവസ രം നഷ്ടപ്പെട്ടത്. രജിസ്റ്റർ ചെയ്ത പ രീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് ലഭി ക്കാതിരിക്കുമ്പോൾ മാത്രമാണിക്കാര്യം വിദ്യാർത്ഥികൾ അറിയുന്നത്. വിദ്യാർഥിയുടെ അക്കൗണ്ടിൽ നിന്ന് പണം കിഴിവ് വരുന്നുണ്ടെങ്കിലും യൂണിവേഴ്സിറ്റി അക്കൗണ്ടിലേക്ക് പണം എത്തുന്നില്ലെന്നതാണ് പ്രശ്നം.വിദൂര വിദ്യാഭ്യാസ പ്രോഗ്രാം പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ഈ പ്രശ്നം രൂക്ഷമായി ബാധിച്ചിട്ടുള്ളത്. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ മാത്രമാണ് തങ്ങളുടെ പരീക്ഷാ രജിസ്ട്രേഷൻ പൂർത്തിയായിട്ടില്ലെന്ന് പല വിദ്യാർത്ഥികളും മന സ്സിലാക്കുന്നത്.ഇതിനെ തുടർന്ന്, അധിക ഫീസ് ഈടാക്കി അപേക്ഷ സമർപ്പിക്കാൻ അവസാന നിമിഷം സർവകലാശാലയിലേക്ക് ഓടാൻ അവർ നിർബന്ധിതരാകുന്നു. രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്ന ആശങ്കയും അധിക സമ്മർദ്ദവും അവർ അഭിമുഖീകരിക്കുന്നു. പരീക്ഷാഭവൻ ജീവനക്കാർക്കും ഇത് അധിക ജോലി ഭാരം സൃഷ്ടിക്കുന്നുണ്ട്. വൈകി വരുന്ന രജി സ്ട്രേഷനുംപരീക്ഷാകേന്ദ്രങ്ങളിലെ സീറ്റ് ക്രമീകരണവും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ഒരേ സമയം പാടുപെടണം.പേയ്‌മെന്റ് സംവിധാനത്തിലെ തകരാറിനെ സംബന്ധിച്ച് സർവകലാശാലയുമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ, യു പി ഐ തകരാറിനെ കുറിച്ച് വ്യക്തമായ വിശദീകരണമോ പണം എങ്ങനെ തിരികെ ലഭിക്കുമെന്നതിനെക്കുറിച്ചുള്ള വിവരമോ സർവകലാശാലാ ഉദ്യോഗസ്ഥർ നൽകുന്നില്ലെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.ബാങ്കുകളുമായി ബന്ധപ്പെടാനാണ് സർവ്വകലാശാല വിദ്യാർത്ഥികളോട് പറയുന്നത്. എന്നാൽ പണം ഇതിനകം തന്നെ സർവ്വകലാശാലയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നാണ് ബാങ്കുകളുടെ മറുപടി, അതേസമയം ഇത് ലഭിച്ചിട്ടില്ലെന്ന് സർവകലാശാല അവകാശപ്പെടുന്നു.വിദ്യാർത്ഥികൾ നേരിടുന്ന ഗുരുതരമായ ഈ പ്രതിസന്ധി പരിഹരിക്കാൻ വൈസ് ചാൻസലർ അടി യന്തിരമായി ഇടപെടപെടണം. സർവ്വകലാശാല ധനകാര്യ വകുപ്പ്, ഡിജിറ്റൽ വിംഗ് എന്നിവരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടുകയും പ്രശ്നം പരിഹരിക്കുന്നത് വരെ സർ വ്വകലാശാലയുടെ തൽക്ഷണ പേ യ്‌മെന്റ്സിസ്റ്റത്തിലെ യു പി ഐ പേയ്‌മെന്റ് ലിങ്ക് മരവിപ്പിക്കാൻ ഉത്തരവ് നൽകുകയും പണം നഷ്ടമായ വിദ്യാർത്ഥികൾക്ക് തിരി കെ ലഭിക്കാനുള്ള നടപടി സ്വീകരി ക്കണമെന്നും സിൻഡിക്കേറ്റ് മെമ്പർ വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.