കരിപ്പൂര്‍ വിമാനത്തവളത്തില്‍ ചോക്ലേറ്റില്‍ കടത്തിയ 40 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

Breaking Keralam Local News

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍ ചോക്ലേറ്റില്‍ കടത്തിയ 40 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍.
ഇന്ന് രാവിലെ ദുബായില്‍ നിന്നും വിമാനത്തില്‍ എത്തിച്ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷാഫി എന്ന യാത്രക്കാരനില്‍ നിന്നും 1472 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതം ചോക്ലേറ്റ് പെട്ടിയുടെ അടുക്കുകളില്‍ ഒളിപ്പിച്ച നിലയില്‍ പിടികൂടിയത്. വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തിനു 707 ഗ്രാം തൂക്കവും 39,87,480: രൂപ മാര്‍ക്കറ്റ് വിലയും ഉണ്ട് . ഈ കേസില്‍ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു