വെളിച്ചെണ്ണ ഫാക്ടറിയിൽ വൻ അഗ്നിബാധ

Breaking Local News

മലപ്പുറം: മലപ്പുറം കോഡൂർ ചെമ്മങ്കടവിൽ വെളിച്ചെണ്ണ നിർമാണശാലയിൽ വൻ അഗ്നിബാധ.കോഡൂർ സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കേരാമൃത് വെളിച്ചെണ്ണ നിർമാണശാലയിലാണ് തീ പിടിത്തം ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഫാക്ടറിക്ക് ഉള്ളിൽ തീപിടുത്തം സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രെദ്ധയിൽ പെട്ടത്.ഉടനെ മലപ്പുറം അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ എത്തിയ സംഘം മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ ഉപയോഗിച്ച് രണ്ടരമണിക്കൂറോളം പരിശ്രമമത്തിലൂടെയാണ് തീ പൂർണ്ണമായും അണച്ചത്.ഫാക്ടറിയിലെ ലക്ഷങ്ങൾ വിലയുള്ള മോട്ടോറുകളും മറ്റു യന്ത്ര ഉപകരണങ്ങളും സംഭരിച്ചു വെച്ച 14500 കിലോഗ്രാം വെളിച്ചെണ്ണയും കത്തിനശിച്ചു.സേന അംഗങ്ങളായ
സീനിയർ ഫയർ അന്റ് റെസ്ക്യൂ ഓഫീസർ എം. എച്ച്. മുഹമ്മദലി
ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ എ. എസ്. പ്രദീപ്‌, പി. മുഹമ്മദ്‌ ഷഫീഖ്, കെ. അബ്ദുൽ ജബ്ബാർ, സി. രജീഷ്,എം. ഫസലുള്ള, അനൂപ് ശ്രീധരൻ ഹോംഗാർഡുമാരായ സി. വി. അശോക് കുമാർ, വി. ബൈജു, കെ. കെ. അനൂപ് തുടങ്ങിയവർ തീ അണക്കുന്നതിൽ പങ്കെടുത്തു.