വിദ്യാര്‍ഥി കുളത്തില്‍ വീണു മരിച്ചു. സ്‌കൂള്‍ വിട്ടു വരുന്നതിനിടെ കാല്‍ തെന്നി വീണതെന്ന് പ്രാഥമിക നിഗമനം

News

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കുളത്തില്‍ മുങ്ങി നിലയില്‍ കണ്ടെത്തി. മലപ്പുറം പറമ്പില്‍ പീടിക കൊല്ലംചിന നമ്പംകുന്ന ത്ത് അയ്യൂബിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ (15) ആണ് മരണപ്പെട്ടത്. കൊല്ലം ചിന വെട്ടു തോടിലെ കുളത്തിലാണ് മുങ്ങിമരിച്ചത്. പെരുവള്ളൂര്‍പെരുവള്ളൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂള്‍ വിട്ടു വരുന്നതിനിടെ കാല്‍ തെന്നി വീണതാണെന്നാണ് പ്രാഥമിഗ നിഗമനം. പരിസരത്ത് വേഗം ചെരിപ്പും കണ്ടപ്പോള്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി ഇതുവഴിയാണ് ദിവസവും സ്‌കൂള്‍ വിട്ട് വരാറുള്ളത്. മൃതദേഹം തിരൂരങ്ങാടി ആശു പത്രിയിലേക്ക് മാറ്റി.