കടകളിലേക്ക് പാഞ്ഞുകയറിയ പത്ത് കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു

Local News

മലപ്പുറം: മേലാറ്റൂരിൽ കാട്ടുപന്നികൾ കടകളിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. പാണ്ടിക്കാട് തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് എന്ന സ്ഥലത്താണ് 10 കാട്ടുപന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിയത്. തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയിലേക്കാണ് പന്നികൾ ഓടിക്കയറിയത്. പോലീസും പഞ്ചായത്ത്-വില്ലേജ് അധികൃതരും സംഭവസ്ഥലത്തെത്തി. പത്ത് പന്നികളെയും വെടിവെച്ചുകൊന്നു. മങ്കടയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പന്നികളെ തുരത്തിയത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.