13 മണിക്കൂറുകൊണ്ട് ഖുര്‍ആന്‍ മനപാഠമാക്കി: ഹാഫിള് സിയാദിനെ ആദരിച്ചു.

Feature Local News

മലപ്പുറം: പതിമൂന്ന് മണിക്കൂറുകൊണ്ട് ഖുര്‍ആന്‍ സമ്പൂര്‍ണ്ണമായി മനപാഠം ഓതിയ പനങ്ങാങ്ങര തീക്കുന്ന് പറമ്പിലെ ഹാഫിള്മുഹമ്മദ് സിയാദിനെ റിയല്‍ ഫ്രണ്ട്‌സ് വാട്‌സപ് കൂട്ടായ്മ ആദരിച്ചു. പരേതനായകിഴക്കേതില്‍ മുഹമ്മദ് മുസ്തഫയുടേയും രാമപുരം സ്‌കൂള്‍പടി പലയക്കോടന്‍ സലീന യുടേയുംമകനായ സിയാദ് തിരൂര്‍ക്കാട് കെ.മമ്മദ് ഫൈസി സ്മാരക ഹിഫ്‌ളു കോളേജിലെ വെള്ളില മുനീര്‍ ഹുദവിയുടെ ശിഷ്യണത്തിലാണ് ഹാഫിളായത്. അരിപ്രവേളൂര്‍ മഹല്ല് ഖാസിഅബ്ദുല്‍ കരീം ഫൈസി പരിയാപുരം ഉല്‍ഘാടനം ചെയ്തു. അബൂത്വാഹിര്‍ മൗലവി അധ്യക്ഷനായി, ഉദരാണിക്കല്‍ ഹനീഫ, പള്ളിയാലില്‍ ജബ്ബാര്‍, തയ്യില്‍ ഖാദര്‍, കോണിക്കുഴി മുഹമ്മദാലി, ടി.കെ.സലാം, പുലാക്കല്‍ അബൂബക്കര്‍, പണ്ടാര തൊടി അഹമ്മദ്, ഉണ്ണി മുഹമ്മദ് പൂളക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.