ചങ്കുവെട്ടിയിലെ ഈ ലേഡിസ് ഹോസ്റ്റല്‍ ഒരിക്കലും സ്ത്രീകള്‍ക്ക് സുരക്ഷിതകേന്ദ്രമല്ലെന്ന് ഇതെ ഹോസ്റ്റലിലെ വാര്‍ഡനായിരുന്ന യുവതി

Breaking Keralam News

മലപ്പുറം: ഹോസ്റ്റലിന്റെ നടത്തിപ്പുകാര്‍തന്നെ അവിടെ താമസിക്കുന്ന അന്തേവാസികളായ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി അതേ ഹോസ്റ്റലില്‍ വാര്‍ഡനായി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച യുവതി.
കോട്ടക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ലേഡീസ് ഹോസ്റ്റിലിനെതിരെയാണ് അവിടെ വാര്‍ഡനായിരുന്ന തിരുവനന്തപുരം വിതുര സ്വദേശി പ്രിയ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ രംഗത്തുവന്നത്.
ഈ ലേഡീസ് ഹോസ്റ്റില്‍ ഒരിക്കലും സ്ത്രീകള്‍ക്ക് ഒരു സുരക്ഷിതകേന്ദ്രമല്ലെന്നും ഹോസ്റ്റലിന്റെ നടത്തിപ്പുകാര്‍ അവിടെ താമസിക്കുന്ന അന്തേവാസികളായ സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതി വളരെ കാലമായി അവിടെ സംഭവിക്കുന്നുണ്ടെന്നും പ്രിയ പറയുന്നു. താന്‍ കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ സ്ഥിതി ചെയ്യുന്ന ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനായും, കുക്കായും ജോലി നോക്കി വരവെ അവിടെ താമസിച്ചിരുന്ന ഒരു സ്ഥാപനത്തിലെ അസിസ്റ്റന്റ്മാനേജരായ യുവതി ആശുപത്രിയില്‍ പോകാനാണ്, ഓഫീസില്‍ നിന്ന് കീ മറന്നത് എടുക്കാനാണ്, സാധനങ്ങള്‍ മറന്നുവെച്ചത് എടുക്കാനാണ് എന്നിങ്ങനെയുള്ള കാരണങ്ങള്‍ പറഞ്ഞ് രാത്രി സമയങ്ങളില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്ത് പോകണം എന്ന് ആവശ്യപ്പെട്ട് പല പ്രാവശ്യം രാത്രി സമയങ്ങളില്‍ പുറത്ത് പോവുകയും വെളുപ്പിന് പുലര്‍ച്ചെ മൂന്നു മണിയോട് തിരിച്ച് എത്തുകയും ചെയ്യുന്നതിനെ തുടര്‍ന്നിരുന്നു. ഇക്കാര്യം പലപ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ വാര്‍ഡന്‍ ആയ താന്‍ ഇനി ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നും രാത്രി സമയങ്ങളില്‍ പുറത്ത് പോകാന്‍ അനുവദിക്കില്ല എന്നും മറ്റും പറഞ്ഞു. ഇതോടെ ഈയുവതി തന്നെ അകാരണമായി അടിക്കുകയും ഹോസ്റ്റലിന്റെ ഗ്രില്ലിന്റെ താഴെടുത്ത് എറിയുകയും ചെയ്തതായും അബിത ആരോപിച്ചു. ഇതോടെ ഇക്കാര്യം താന്‍ ഹോസ്റ്റലിന്റെ നടത്തിപ്പുകാരായവരെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് അവര്‍ ഈയുവതിയുടെ ഫോണ്‍ നമ്പര്‍ ഇവര്‍ ആവശ്യപ്പെട്ടു. പിന്നീട് അവര്‍ തമ്മില്‍ ബന്ധപ്പെടുകയും ചങ്ങാത്തത്തില്‍ ആവുകയും ചെയ്തു. പിന്നീട് ഈയുവതിയുടെ ഉപദ്രവം കൂടിയതിനാല്‍ ഞാന്‍ ജോലി നിര്‍ത്തി കഴിഞ്ഞ മേയ് 28ന് പോകുവാന്‍ തയ്യാറായതില്‍ എനിക്ക് ലഭിക്കാനുള്ള ശമ്പളം ചോദിച്ചതില്‍ ഹോസ്റ്റല്‍ ഓണര്‍മാര്‍ ആയത് തരുവാന്‍ മടിച്ചതിനെ തുടര്‍ന്ന് ഞാന്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി പറയുകയും ഓണര്‍മാരെ അവിടെ വിളിച്ചുവരുത്തി എനിക്ക് ശമ്പളം തരാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ശമ്പളം തരികയാണ് ഉണ്ടായത്.
അതിന് ശേഷം ഞാന്‍ അവിടെ നിന്ന് മറ്റൊരു ഹോസ്റ്റലിലേക്ക് ജോലി സംബന്ധമായി പോവുകയും പിന്നീട് 29 ാം തിയ്യതി വീണ്ടും സെല്ല ലേഡീസ് ഹോസ്റ്റലിന്റെ ഓണര്‍മാര്‍ എന്നോട് വീണ്ടും ജോലിക്ക് ചേരാന്‍ ആവശ്യപ്പെടുകയും അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ മേപ്പടി ലേഡീസ് ഹോസ്റ്റലില്‍ വീണ്ടും ജോലിക്ക് കയറുകയും ചെയ്തു.
അതിന് ശേഷം ഈ പറഞ്ഞ യുവതി തന്നെ കുറിച്ചും ഹോസ്റ്റലിനെ കുറിച്ചും നാട്ടില്‍ അപവാദ പ്രചരണങ്ങള്‍ നടത്തുകയും തുടര്‍ന്ന് എനിക്ക് പുറത്ത് ഇറങ്ങി നടക്കാന്‍ പോലും ആവാത്ത സ്ഥിതിയിലാവുകയും ചെയ്തതായും പ്രിയ പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ കാണിച്ച് ഞാന്‍ വീണ്ടും കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയും അവിടെ നിന്നും ഇന്നുവരെയായിട്ടും എന്റെ പരാതിയിന്മേല്‍ യാതൊരുവിധ നടപടിയും എടുത്തിട്ടില്ലാത്തതും എനിക്ക് നീതി കിട്ടിയിട്ടില്ലാത്തതുമാണ്.
തന്നെ ഉപദ്രവിച്ച സ്ത്രീയുടെ ഹോസ്റ്റലിനെതിരെയുളള അപവാദങ്ങള്‍ക്ക് നടത്തിപ്പ് ചുമതലക്കാരായ ചിലര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നുണ്ട്. ആയതുകൊണ്ടാണ് എന്റെപരാതി നീതി കിട്ടാതെ വന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. തുടര്‍ന്ന് കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും സി.ഐ എന്നെ വിളിച്ചു സംസാരിക്കുകയും ഞാന്‍ കൊടുത്ത പരാതിയുടെ പിറകില്‍ സി.ഐ എന്തോ എഴുതുകയും പി.ആര്‍.ഒ ആയ സെബാസ്റ്റ്യന്‍ വര്‍ഗ്ഗീസിനെ വിളിച്ച് എന്റെ പരാതി കൈമാറുകയും പിന്നീട് എന്തോ രജിസ്റ്ററില്‍ എഴുതിയിട്ട് എന്നോട് ഒപ്പിടാന്‍ ഭീഷണി സ്വരത്തില്‍ പറയുകയും ചെയ്തതായും പ്രിയ ആരോപിച്ചു.

കോട്ടക്കല്‍ പോലീസ് തികച്ചും നിരുത്തരവാദിത്തപരമായാണ് എന്നോട് പെരുമാറിയിരിക്കുന്നതെന്നും അന്യ നാട്ടില്‍ നിന്നും ജീവിതോപാധി എന്ന നിലക്ക് ഒരു ജോലിക്കായി വന്ന നിരാലംബയായ ഒരു സ്ത്രീയാണ് താനെന്നും ഇവര്‍ പറഞ്ഞു. മറ്റു ജില്ലകളില്‍ നിന്നും ജോലി തേടി വരുന്ന ഒരാള്‍ക്കും എന്റെ ഈ അനുഭവം ഉണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ ഈ കാര്യം അറിയിക്കുന്നത്. കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ ലേഡീസ് ഹോസ്റ്റില്‍ ഒരിക്കലും സ്ത്രീകള്‍ക്ക് ഒരു സുരക്ഷിതകേന്ദ്രമല്ല. ഹോസ്റ്റലിന്റെ നടത്തിപ്പുകാര്‍ അവിടെ താമസിക്കുന്ന അന്തേവാസികളായ സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതി വളരെ കാലമായി അവിടെ സംഭവിക്കുന്നുണ്ടെന്നും പ്രിയ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.